Dailyhunt
മന്‍സൂര്‍ വധക്കേസിലെ പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി

മന്‍സൂര്‍ വധക്കേസിലെ പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി

Kerala OnlineNews 4 years ago

തലശേരി: പെരിങ്ങത്തൂര്‍ പുല്ലൂക്കരയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തന്‍ പാറാല്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യഹരജി കോടതി തള്ളി. തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജയകുമാര്‍ ആണ് തള്ളിയത്.

അഭിഭാഷകനായ കെ. വിശ്വന്‍ മുഖേനയാണു ജാമ്യഹരജി നല്‍കിയത്. മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസ് (30), പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കല്‍ വീട്ടില്‍ കെ. സംഗീത് (22) പുല്ലൂക്കരയിലെ നെല്ലിയില്‍ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കില്‍ പിടികയില്‍ കായത്തില്‍ പറമ്ബത്ത് കെ.പി സുഹൈല്‍ (32) പുല്ലൂക്കരയിലെ മുല്ലയില്‍ അശ്വന്ത് (27) ഓച്ചിറക്കല്‍ പീടികയി ലെ ഒതയോത്ത് അനീഷ് (38) ഓച്ചിറക്കല്‍ പീടികയിലെ ഒതയോത്ത് വിപിന്‍ (28) പുല്ലൂക്കര മുക്കില്‍ പിടികയിലെ ഇ.കെ ബിജേഷ് (37), മുണ്ടത്തോട് അണകെട്ടിയ പറമ്ബത്ത് പ്രശോഭ് (30) എന്നീ സി.പി.എം പ്രവര്‍ത്തകരുടെ ഹരജിയാണ് തള്ളിയത്.

അവാസമായ അറസ്റ്റിലായ കൊച്ചിയങ്ങാടി ഓച്ചിറക്കല്‍ പീടികയിലെ നിജിന്‍ കുമാര്‍ (32) ജാമ്യഹരജി നല്‍കിയില്ല. കേസില്‍ 10 പ്രതികളാണ് റിമാന്‍ഡില്‍ കഴിയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News