Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാന്യത വിട്ട് പെരുമാറിയാല്‍ പോലീസിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും; പാലക്കാട് നോര്‍ത്ത് സിഐക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി

മാന്യത വിട്ട് പെരുമാറിയാല്‍ പോലീസിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും; പാലക്കാട് നോര്‍ത്ത് സിഐക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി

Kerala OnlineNews 2 weeks ago

പാലക്കാട്: ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാല്‍ പോലീസിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന പരസ്യമായ താക്കീതുമായി സിപിഎം.

പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് സ്റ്റേഷൻ സിഐക്കെതിരെയാണ് ജില്ലാ സെക്രട്ടറി പരസ്യമായ ഭീഷണി പ്രസംഗം നടത്തിയത്. പോലീസ് ഗുണ്ടായിസം കാണിച്ചാല്‍ അതിനെ കൃത്യമായി ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടെന്നും, ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങള്‍ നടന്നുവെന്നാണല്ലോ പറയുന്നത്, അത് വെറുമൊരു സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യഥാർത്ഥ പൂരം ഇനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നാണ് സുരേഷ് ബാബുവിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് നോർത്ത് സ്റ്റേഷനില്‍ ഒരു സിഐ ഉണ്ടെന്നും അവന് വല്ലാത്ത ചൊറിച്ചിലാണെന്നും സുരേഷ് ബാബു പ്രസംഗത്തില്‍ പരിഹസിച്ചു. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാൻ നില്‍ക്കരുതെന്നാണ് തനിക്ക് താക്കീതായി പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ മാന്യത കാണിച്ചാല്‍ തിരിച്ച്‌ അധിക മാന്യത കാണിക്കുന്നവരാണെന്നും എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും മാന്യത വിട്ടുള്ള കളി ഉണ്ടായാല്‍ നെഞ്ചത്ത് കയറി ചവിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒരുപാട് കണ്ടും അനുഭവിച്ചും, ഇപ്പോഴുള്ളതിനേക്കാള്‍ വലിയ ശക്തിയും കരുത്തുമുള്ള ഒട്ടനവധി പൊലീസുകാരെ നേരിട്ടുമാണ് തങ്ങള്‍ ഇവിടെവരെ എത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News