Dailyhunt
മാതളനാരങ്ങ കഴിച്ചാല്‍ പലതുണ്ട് ഗുണം

മാതളനാരങ്ങ കഴിച്ചാല്‍ പലതുണ്ട് ഗുണം

Kerala OnlineNews 4 years ago

ലോകത്തെ ഏറ്റവും പോഷക സമ്ബുഷ്ടമായ ഫലങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണിത്.

മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് വഴി രോഗങ്ങളെ ചെറുക്കാനും സാധിക്കും. മാതള നാരങ്ങയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നു. ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മാതളനാരങ്ങ മികച്ചൊരു പ്രതിവിധിയാണ്.

. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വര്‍ധിപ്പിച്ച്‌ വിളര്‍ച്ച തടയുന്നു. ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താനും മാതളത്തിന് പ്രത്യേക കഴിവുണ്ട്.

. വ്യക്കരോഗികള്‍ ദിവസവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച്‌ കളയാന്‍ മാതളം മികച്ചതാണ്.

. മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്റ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.

Also read

​ഗ്രാമ്ബുവിന്റെ ആരോഗ്യ ഗുണങ്ങള്‍
രുചി മാത്രമല്ല, ആരോഗ്യവും തരും ബ്രൊക്കോളി
വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ അറിയാമോ ?

. ആന്റിഓക്‌സിഡന്റുകള്‍ക്ക് പുറമേ, നാരുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് മാതളനാരങ്ങ. ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മാതളം സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News