അവശ്യ ചേരുവകള്‍
മത്തി / ചാള മീൻ - 300 ഗ്രാം
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
കടുക് - ½ ടീസ്പൂണ്‍
ഉലുവ - ½ ടീസ്പൂണ്‍
ഇഞ്ചി - 1½ ഇഞ്ച് വലിപ്പമുള്ള കഷ്ണം
വെളുത്തുള്ളി - 8 അല്ലി
പച്ചമുളക് - 4 എണ്ണം
കറിവേപ്പില - 2 തണ്ട്
സവോള - 1 എണ്ണം
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
മല്ലിപ്പൊടി - 1½ ടേബിള്‍സ്പൂണ്‍
ചതച്ച കുരുമുളക് - ½ ടേബിള്‍സ്പൂണ്‍
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ / രണ്ടാം പാല്‍ - 1½ കപ്പ്
കുടംപുളി - 5 ഗ്രാം
കട്ടി കൂടിയ തേങ്ങാപ്പാല്‍ / ഒന്നാം പാല്‍ - ½ കപ്പ്
തയാറാക്കുന്ന വിധം
ഒരു മണ്‍ചട്ടിയിലോ പാനിലോ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. തീ കുറച്ച ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി കഷ്ണങ്ങള്‍ ചേർക്കുക. ചട്ടി മൂടിവെച്ച് മീൻ വേവുന്നത് വരെ പാകം ചെയ്യുക. മീൻ വെന്ത് ചാറ് കുറുകി വരുമ്പോള്‍ വിനാഗിരിയും ഗരം മസാലയും ചേർക്കുക. ഏറ്റവും അവസാനമായി ഒന്നാം പാല്‍ (കട്ടിപ്പാല്‍) ഒഴിച്ച് ഒന്ന് ഇളക്കി ഉടനെ തന്നെ തീ അണയ്ക്കുക (തേങ്ങാപ്പാല്‍ ഒഴിച്ച ശേഷം തിളപ്പിക്കരുത്). അല്പം കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും മുകളില്‍ തൂവി കുറച്ചു സമയം അടച്ചു വെച്ച ശേഷം ഉപയോഗിക്കാം.

