Wednesday, 20 Dec, 8.15 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്‌
മട്ടന്നൂര്‍ നിയോജക മണ്ഡലം പരിധിയില്‍ ബിജെപി ഹര്‍ത്താല്‍

മട്ടന്നൂര്‍ : സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ചു ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പരിധിയില്‍ രാവിലെ 6 മുതല്‍ വൈകുനേരം 6 വരെ ഹര്‍ത്താല്‍ ആചരിക്കും . മാലൂരില്‍ അഞ്ച് ബി.ജെ.പി നേതാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി.രാജന്‍, കര്‍ഷകമോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് പി.ഗംഗാധരന്‍ , ബിജെപി മട്ടന്നൂര്‍ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനില്‍.കെ , മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, ബിജെപി മാലൂര്‍ പഞ്ചായത്തു പ്രസിഡണ്ട് മോഹനന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഗംഗാധരന്റെയും സുനില്‍ കുമാറിന്റെയും പരുക്ക് ഗുരുതരമാണ്. ഇവര്‍ക്ക് തലയ്ക്കും കാലിനുമാണ് ഗുരുതര പരുക്കേറ്റത്.

Dailyhunt
Top