Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കെടുതി: കെഎസ്‌ഇബിയ്ക്ക് 25 കോടിയുടെ നാശനഷ്ടം

മഴക്കെടുതി: കെഎസ്‌ഇബിയ്ക്ക് 25 കോടിയുടെ നാശനഷ്ടം

Kerala OnlineNews 3 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയില്‍ കെഎസ്‌ഇബിയ്ക്ക് ഉണ്ടായത് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇന്നലെ വൈകിട്ട് 4 മണി വരെയുള്ള കണക്കനുസരിച്ച്‌ 2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 248 ഇടങ്ങളില്‍ ഹൈ ടെന്‍‍ഷന്‍ ലൈനും 7212 ഇടങ്ങളില്‍ ലോ ടെന്‍‍ഷന്‍ ലൈനും പൊട്ടിവീണു.

233 ട്രാന്‍സ്ഫോര്‍‍മറുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. 63676 ഉപഭോക്താക്കള്‍‍ക്ക് ഇനിയും വൈദ്യതിബന്ധം നല്‍കാനുണ്ട്. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍‍ജ്ജിതശ്രമം സംസ്ഥാന വ്യാപകമായി നടന്നുവരുന്നുവെന്നും കെ എസ് ഇ ബി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News