Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മീഷോയും യൂട്യൂബ് ഷോപ്പിംഗും പങ്കാളിത്തത്തില്‍

മീഷോയും യൂട്യൂബ് ഷോപ്പിംഗും പങ്കാളിത്തത്തില്‍

കൊച്ചി : രാജ്യത്തുടനീളമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ വാണിജ്യ, വരുമാന അവസരങ്ങള്‍ ഒരുക്കുന്നതിനായി മീഷോ യൂട്യൂബ് ഷോപ്പിംഗുമായി പങ്കാളിത്തത്തില്‍ ഏർപ്പെട്ടു.

ഇതിലൂടെ യോഗ്യരായ യൂട്യൂബ് ക്രിയേറ്റർമാർക്ക് തങ്ങളുടെ ലോംഗ്-ഫോം വീഡിയോകള്‍, ഷോർട്ട്സ്, ലൈവ് സ്ട്രീമുകള്‍ എന്നിവയില്‍ നേരിട്ട് മീഷോ ഉല്‍പ്പന്നങ്ങള്‍ ടാഗ് ചെയ്യാൻ സാധിക്കും. യൂട്യൂബിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം 500-ല്‍ താഴെ സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാനും, തങ്ങളുടെ ഉള്ളടക്കത്തിലൂടെ നടക്കുന്ന വാങ്ങലുകള്‍ക്ക് കമ്മീഷൻ നേടാനും കഴിയും.

ഈ പങ്കാളിത്തത്തിലൂടെ 40 വിഭാഗങ്ങളിലായി 30 ദശലക്ഷത്തിലധികം അഫിലിയേറ്റ് ഉല്‍പ്പന്നങ്ങളുടെയും 2 ലക്ഷത്തിലധികം വില്‍പ്പനക്കാരുടെയും മീഷോ കാറ്റലോഗിലേക്ക് ക്രിയേറ്റർമാർക്ക് പ്രവേശനം ലഭിക്കും. ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കള്‍ മുതല്‍ വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും വരെയുള്ള ഉല്‍പ്പന്നങ്ങള്‍ അവലോകനങ്ങള്‍, സ്റ്റൈലിംഗ് വീഡിയോകള്‍, ഷോകള്‍, ലൈവ് സ്ട്രീമുകള്‍ എന്നിവയില്‍ ഉള്‍പ്പെടുത്താനാകും. യൂട്യൂബിലെ തിരയല്‍ വഴി ഉല്‍പ്പന്ന കേന്ദ്രീകൃത വീഡിയോകള്‍ക്ക് ദീർഘകാലം പ്രേക്ഷകരിലേക്ക് എത്താൻ കഴിയുന്നതിനാല്‍, പിന്നീടുള്ള വാങ്ങലുകളിലൂടെയും ക്രിയേറ്റർമാർക്ക് വരുമാനം നേടാൻ സാധിക്കും. നിലവിലുള്ള മീഷോ ക്രിയേറ്റർ ക്ലബ് അംഗങ്ങള്‍ക്ക് തങ്ങളുടെ അഫിലിയേറ്റ് പ്രവർത്തനങ്ങള്‍ യൂട്യൂബിലേക്കും വ്യാപിപ്പിക്കാം.

മീഷോ ക്രിയേറ്റർ ക്ലബിലെ 81 ശതമാനം പേരും മെട്രോ നഗരങ്ങള്‍ക്ക് പുറത്തുള്ളവരും, സജീവ ക്രിയേറ്റർമാരില്‍ 90 ശതമാനം പേരും നാനോ ക്രിയേറ്റർമാരുമാണ്. പ്രാദേശിക ഭാഷാ ഉള്ളടക്കം ഉള്‍പ്പെടെയുള്ളവയിലൂടെ ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ക്രിയേറ്റർമാർക്ക് വരുമാനം നേടാൻ യൂട്യൂബ് ഷോപ്പിംഗ് സഹായകമാകും. വരും മാസങ്ങളില്‍ 2 ലക്ഷത്തിലധികം ക്രിയേറ്റർമാരെ യൂട്യൂബ് ഷോപ്പിംഗിലേക്ക് എത്തിക്കാനും അഫിലിയേറ്റ് കാറ്റലോഗ് വികസിപ്പിക്കാനും പ്രാദേശിക ഭാഷാ ക്രിയേറ്റർമാർക്ക് കൂടുതല്‍ പിന്തുണ നല്‍കാനും മീഷോ ലക്ഷ്യമിടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News