Dailyhunt
മൊബൈല്‍ ഫോണ്‍ മാതാവ് വാങ്ങി വെച്ചു; കൊച്ചിയില്‍ 13കാരി വീട് വിട്ടിറങ്ങി,തിരച്ചില്‍ തുടരുന്നു

മൊബൈല്‍ ഫോണ്‍ മാതാവ് വാങ്ങി വെച്ചു; കൊച്ചിയില്‍ 13കാരി വീട് വിട്ടിറങ്ങി,തിരച്ചില്‍ തുടരുന്നു

Kerala OnlineNews 2 weeks ago

കൊച്ചി : എറണാകുളം കരിമുകളില്‍ നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ ഫാത്തിമത്തൂല്‍ നിഹാലെയെയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായത്.

നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരില്‍ അന്ന് രാത്രി കുട്ടിയുടെ കയ്യില്‍ നിന്ന് മാതാവ് ഫോണ്‍ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. കാണാതായ ദിവസം പച്ച ടീ ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കുട്ടിയുടെ കയ്യില്‍ വസ്ത്രങ്ങളടങ്ങുന്ന ബാഗുണ്ട്.

കുട്ടി കരിമുകള്‍ ജംഗ്ഷനില്‍ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ സമീപമേഖലകളില്‍ ആകെ അന്വേഷണം നടത്തിയിട്ടും ഇതുവരെ കുട്ടിയെക്കുറിച്ച്‌ ഒരു വിവരവും കിട്ടിയില്ലെന്നാണ് വിവരം.കുട്ടിയെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് നിർദേശമുണ്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News