Saturday, 19 Sep, 8.18 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും കീഴടങ്ങി ; ചിദംബരം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ബി.ജെ.പി സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മോദിയും ബി.ജെ.പി വക്താക്കളും കോണ്‍ഗ്രസ് പ്രകടനപത്രികയെ മനഃപൂര്‍വ്വം, വിദ്വേഷബുദ്ധിയോടെ വളച്ചൊടിക്കുകയാണെന്ന് ചിദംബരം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും കീഴടങ്ങിയതായും ചിദംബരം പറഞ്ഞു.

കര്‍ഷകര്‍ക്ക് വ്യത്യസ്തമായതും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമായ വിപണികള്‍ ആവശ്യമാണെന്നും ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് നല്‍കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് സ്വതന്ത്രമായി വ്യാപാരം നടത്താന്‍ അവസരമൊരുക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ കമ്ബനികള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവയെ സാങ്കേതികവിദ്യ ഉഫയോഗിക്കുന്നതിലേക്ക് എത്തിക്കാന്‍ പ്രാപ്തരാക്കുമെന്നും വലിയ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും സ്വതന്ത്രമായി വ്യാപാരം നടത്താന്‍ സഹായിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നെന്നും. ചിദംബരം ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top