Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മോളിവുഡ് ടൈംസ്' ബുക്കിംഗ് ആരംഭിച്ചു

'മോളിവുഡ് ടൈംസ്' ബുക്കിംഗ് ആരംഭിച്ചു

Kerala OnlineNews 3 weeks ago

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന പുതിയ ചിത്രം 'മോളിവുഡ് ടൈംസി'ന്റെ ബുക്കിംഗ് ആരംഭിച്ചു.

നസ്‌ലിൻ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലും സ്റ്റൈലിലുമെത്തുന്ന ചിത്രം ജൂണ്‍ 5-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. 'വിനീത് മാധവൻ' എന്ന യുവാവിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയും സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.

നസ്‌ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമു സുനിലാണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം ജേക്സ് ബിജോയ്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വലിയ പ്രതീക്ഷകളോടെ എത്തുന്ന 'മോളിവുഡ് ടൈംസി'ന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ പ്രമുഖ ബുക്കിംഗ് ആപ്പുകള്‍ വഴി പ്രേക്ഷകർക്ക് സ്വന്തമാക്കാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News