Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോട്ടോറോള സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് ഓഫര്‍

മോട്ടോറോള സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് ഓഫര്‍

ന്യൂഡല്‍ഹി: ഫ്ലിപ്‌കാർട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് 2026 വില്‍പ്പനയുടെ ഭാഗമായി മോട്ടോറോള സ്‌മാർട്ട്ഫോണുകള്‍ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.

മോട്ടോറോള എഡ്‌ജ്‌ 70 ഫ്യൂഷൻ, എഡ്‌ജ്‌ 70 പ്രോ, എഡ്‌ജ്‌ 70 പ്രോ+, മോട്ടോ ജി37 പവർ, ജി മാക്‌സ്, ജി77 പവർ, മോട്ടോറോള സിഗ്നേച്ചർ തുടങ്ങിയ മോഡലുകള്‍ക്ക് പ്രത്യേക വില ലഭിക്കും. 50 മെഗാപിക്‌സല്‍ സോണി ലിറ്റിയ ക്യാമറയും 7000 എംഎഎച്ച്‌ ബാറ്ററിയുമുള്ള എഡ്‌ജ്‌ 70 ഫ്യൂഷന് 29,749 രൂപ മുതലും എഡ്‌ജ്‌ 70 പ്രോയ്ക്ക് 36,999 രൂപ മുതലും എഡ്‌ജ്‌ 70 പ്രോ+ന് 44,999 രൂപയുമാണ് ഓഫർ വില.

7000 എംഎഎച്ച്‌ ബാറ്ററിയുള്ള മോട്ടോ ജി37 പവറിന് 15,499 രൂപ മുതലും മോട്ടോ ജി മാക്‌സിന് 19,999 രൂപ മുതലും മോട്ടോ ജി77 പവറിന് 19,999 രൂപ മുതലുമാണ് വില. പ്രീമിയം മോഡലായ മോട്ടോറോള സിഗ്നേച്ചറിന് 57,249 രൂപ മുതലാണ് വില. എഐ അധിഷ്ഠിത ഫീച്ചറുകള്‍, ഉയർന്ന നിലവാരത്തിലുള്ള ക്യാമറ സംവിധാനങ്ങള്‍, മികച്ച ഡിസ്പ്ലേ, ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതകള്‍. വില്‍പ്പന ഫ്ലിപ്‌കാർട്ടില്‍ ആരംഭിച്ചു. ബാങ്ക്, പ്രീപെയ്‌ഡ്‌, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ സ്റ്റോക്ക് ലഭ്യതയ്ക്കും നിബന്ധനകള്‍ക്കും വിധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News