Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുടി കരുത്തോടെ വളരാൻ വീട്ടില്‍ തയ്യാറാക്കാം ഒരു നാടൻ ഹെയര്‍ ടോണിക്

മുടി കരുത്തോടെ വളരാൻ വീട്ടില്‍ തയ്യാറാക്കാം ഒരു നാടൻ ഹെയര്‍ ടോണിക്

Kerala OnlineNews 2 weeks ago

ന്നത്തെ കാലത്ത് പ്രായഭേദമന്യേ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതമായ മുടികൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും.

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, മാനസിക സമ്മർദ്ദം, അന്തരീക്ഷ മലിനീകരണം, കെമിക്കലുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്.

വിപണിയില്‍ ലഭ്യമാകുന്ന വിലകൂടിയ ഹെയർ കെയർ പ്രൊഡക്റ്റുകള്‍ വാങ്ങി ഉപയോഗിച്ചിട്ടും പ്രതീക്ഷിച്ച ഫലം കിട്ടാതെ നിരാശരാകുന്നവർ നിരവധിയാണ്. എന്നാല്‍ അടുക്കളയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച്‌ ഈ പ്രശ്നത്തിന് മികച്ച പരിഹാരം കാണാൻ സാധിക്കും.

അത്തരത്തില്‍ മുടി വേരുകളെ ഉത്തേജിപ്പിക്കാനും കൊഴിച്ചില്‍ പൂർണ്ണമായും മാറ്റി മുടി കരുത്തോടെ വളർത്താനും സഹായിക്കുന്ന ഒരു അത്ഭുത ഒറ്റമൂലിയാണ് സവാള നീരും കാപ്പിപ്പൊടിയും ചേർത്തുള്ള ഹെയർ ടോണിക്.

കെമിക്കലുകളുടെ യാതൊരുവിധ ഭയവുമില്ലാതെ വീട്ടില്‍ തന്നെ വളരെ ലളിതമായി ഇത് തയ്യാറാക്കാവുന്നതേയുള്ളൂ. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫർ മുടിയുടെ വളർച്ച ഇരട്ടിയാക്കുമ്പോള്‍, കാപ്പിയിലെ കഫീൻ അംശങ്ങള്‍ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഒട്ടും ചെലവില്ലാതെ, മുടിക്ക് കട്ടിയും തിളക്കവും നല്‍കാൻ സഹായിക്കുന്ന ഈ പ്രകൃതിദത്ത മിശ്രിതം എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും ഇതിന്റെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്നും വിശദമായി പരിശോധിക്കാം.

ചേരുവകള്‍

സവാള- 2
വെള്ളം- 2 ടേബിള്‍സ്പൂണ്‍
കാപ്പിപ്പൊടി- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ട് സവാള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അതിലേയ്ക്ക് കുറച്ച്‌ വെള്ളമൊഴിച്ച്‌ നന്നായി അരച്ചെടുക്കാം. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച്‌ അതിൻ്റെ ജ്യൂസ് അരിച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. തലമുടി പലഭാഗങ്ങളായി തിരിക്കാം. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തി പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 40 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ഉപയോഗിക്കേണ്ട വിധം

തലമുടി ഒരു ഷവർ ക്യാപ്പോ ടവ്വലോ ഉപയോഗിച്ച്‌ കവർ ചെയ്യാം.
വെള്ളം ഉപയോഗിച്ച്‌ കഴുകിയതിനു ശേഷം വീര്യം കുറഞ്ഞ ഹെർബല്‍ ഷാമ്പൂ കൂടി ഉപയോഗിച്ച്‌ മുടി കഴുകി കളയാം.
ശേഷം തേങ്ങാപ്പാല്‍ അല്ലെങ്കില്‍ കറ്റാർവാഴ ജെല്‍ കണ്ടീഷ്ണറായി പുരട്ടാം.
ഉണങ്ങിയതിനു ശേഷം ഭൃംഗരാജ് എണ്ണ പുരട്ടാം. ഇത് മുടിക്ക് തിളക്കവും പോഷണവും നല്‍കും.
ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാം.
ഇത് കൂടുതല്‍ ഗുണകരമാകാൻ എള്ളെണ്ണ, നെല്ലിക്ക, എന്നിവ ഉപയോഗിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News