ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശനമാണ് കൊഴിച്ചില്‍.മുടി കൊഴിച്ചില്‍ അമിതമായാല്‍ വളരെ ബുദ്ധിമുട്ടാണ്. പിന്നെ, മുടിയുടെ ഉള്ള് കുറയാന്‍ തുടങ്ങും.
അതുപോലെ, ആണുങ്ങളില്‍ ആണെങ്കില്‍ കഷണ്ടി വരാന്‍ ആരംഭിക്കും. സ്ത്രീകളില്‍ നെറ്റി കയറുന്നതും മുടി ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് അമിതമായി കൊഴിയുന്നതും കാണാന്‍ സാധിക്കും.
.സവാള ജ്യൂസില്‍ അല്‍പം വെളിച്ചെണ്ണ ചേർത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ അകറ്റാനാകും. മുടി കൂടുതല്‍ കരുത്തുള്ളതാക്കാനും സഹായിക്കും.
. പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അല്‍പം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയില്‍ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.

