Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുടിയുടെ ആരോഗ്യം നിലനിര്‍ത്താൻ ദിവസേനയുള്ള പരിചരണം മാത്രം മതിയോ?

മുടിയുടെ ആരോഗ്യം നിലനിര്‍ത്താൻ ദിവസേനയുള്ള പരിചരണം മാത്രം മതിയോ?

മുടിയുടെ ആരോഗ്യം നിലനിർത്താൻ ദിവസേന ഉപയോഗിക്കുന്ന ഷാംപൂവും ഹെയർ ഓയിലും മാത്രം മതിയാകില്ലെന്നാണ് സൗന്ദര്യസംരക്ഷണ രംഗത്തെ പുതിയ ചർച്ച.

മുടിക്ക് ദിവസേന നല്‍കുന്ന പരിചരണത്തിനൊപ്പം ആഴ്ചയില്‍ ഒരിക്കല്‍ നല്‍കുന്ന പ്രത്യേക പരിചരണത്തിനും പ്രാധാന്യമുണ്ട്. മുടിയുടെ സ്വഭാവവും തലയോട്ടിയുടെ ആരോഗ്യവും തിരിച്ചറിഞ്ഞ് പരിചരണരീതി തിരഞ്ഞെടുക്കുന്നതാണ് പ്രധാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദിവസേനയുള്ള പരിചരണത്തില്‍ മുടി വൃത്തിയായി സൂക്ഷിക്കുക, അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുക, അമിതമായി ചൂട് നല്‍കുന്ന ഹെയർ സ്റ്റൈലിങ് ഉപകരണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ മുടിയുടെ വരള്‍ച്ച, പൊട്ടല്‍, അറ്റം പിളരല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അധിക പരിചരണം ആവശ്യമായി വന്നേക്കാം.

ആഴ്ചയിലൊരിക്കല്‍ മുടിക്ക് അനുയോജ്യമായ കണ്ടീഷനിങ് അല്ലെങ്കില്‍ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് വരള്‍ച്ച കുറയ്ക്കാൻ സഹായിക്കും. എല്ലാവർക്കും ഒരേ രീതിയിലുള്ള ഹെയർ കെയർ അനുയോജ്യമാകണമെന്നില്ല. മുടിയുടെ സ്വഭാവത്തിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുകയും മുടികൊഴിച്ചില്‍ അമിതമാണെങ്കില്‍ വിദഗ്ധോപദേശം തേടുകയും വേണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News