കൊല്ലം : ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറുകയായിരുന്നു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. കാർ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി. ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

