ചേരുവകള്‍
മുട്ട
തേങ്ങ
ചുവന്നുള്ളി
വെളുത്തുള്ളി
പച്ചമുളക്
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
മൂന്ന് മുട്ട പുഴുങ്ങിയത് മാറ്റി വെയ്ക്കുക. കാല്‍ കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് എട്ട് ചുവന്നുള്ളി, മൂന്ന് വെളുത്തുള്ളി, മൂന്ന് പച്ചമുളക് അല്ലംങ്കില്‍ വറ്റല്‍മുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഒരു പാൻ അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണയൊഴിച്ച് ചൂടാക്കുക.
പുഴുങ്ങിയ മുട്ട നടുവെ മുറിച്ച് തേങ്ങ അരച്ചെടുത്തത് ഉള്ളില്‍ വെയ്ക്കുക.
ബൗളില്‍ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അല്‍പ്പം ഉപ്പ് ചേർത്ത് ഇളക്കിയതില്‍ ഇത് മുക്കി പാനില്‍ വെച്ച് ഇരുവശങ്ങളും വറുത്തെടുക്കുക.

