പാലക്കാട്: നെൻമാറ പോത്തുണ്ടിയില്‍ കെഎസ്‌ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഒരു സ്ത്രീയാണ് മരിച്ചത്.മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ ഇവർ ബസിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്.
നെല്ലിയാമ്പതിയില്‍ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയില്‍ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

