Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളില്‍ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍.

ദൗത്യം ദുഷ്‌കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റര്‍ അയക്കാന്‍ ശ്രമം തുടരുന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച്‌ പുതിയ സൂചനകള്‍ ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവര്‍ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തില്‍ ചുരുങ്ങിയത് 93 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച്‌ ഒരു വിവരവും ലഭ്യമല്ല. പ്രളയം ഉണ്ടായ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ജോലി ചെയ്തിരുന്നത്. കാണാതായവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതാണോ, ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ, അതോ പ്രളയജലത്തില്‍ ഒഴുകിപ്പോയതാണോ എന്ന് തിരിച്ചറിയാന്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രയാസപ്പെടുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News