Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവരെ രക്ഷിക്കാന്‍ എല്ലാ ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്ന് രാഹുലും പ്രിയങ്കയും

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവരെ രക്ഷിക്കാന്‍ എല്ലാ ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്ന് രാഹുലും പ്രിയങ്കയും

Kerala OnlineNews 2 weeks ago

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.

മിന്നല്‍ പ്രളയത്തിലുണ്ടായ മരണം വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും തന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു. നേപ്പാളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെയാണ് കാണാതായത്. മരിച്ചവരുടെ കുടുംബങ്ങളെ തന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും നേപ്പാള്‍ അധികൃതരുമായി ചേര്‍ന്ന് സാധ്യമായതെല്ലാം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. നൂറിലധികം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ ദുഃഖകരമാണ്. എല്ലാവരും സുരക്ഷിതരായി തിരിച്ചെത്താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കാണാതായവരെ കണ്ടെത്താന്‍ അടിയന്തരമായി തെരച്ചില്‍ നടത്തണം. നേപ്പാളിലെ ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നല്‍കണമെന്നും പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News