Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിങ്ങള്‍ പല്ലില്‍ കമ്പിയിടാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഇതറിയണം

നിങ്ങള്‍ പല്ലില്‍ കമ്പിയിടാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഇതറിയണം

ല്ലുകള്‍ നിരത്താനും മനോഹരമായ പുഞ്ചിരി നേടാനും പല്ലില്‍ കമ്പിയിടാൻ (Braces) ആലോചിക്കുകയാണോ? എന്നാല്‍ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

എത്ര കാലം കമ്പിയിടണം, എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം, ചെലവ് എത്രയാകും, ചികിത്സയ്ക്കിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് നോക്കാം .

പൊങ്ങിയതും നിരതെറ്റിയതുമായ പല്ലുകള്‍ നമ്മളില്‍ പലരുടേയും മനസുതുറന്നുള്ള ചിരിയെ തടയാറുണ്ട്. നിരതെറ്റിയ പല്ലുകളെ ശരിയാക്കാൻ കമ്പിയിടുക എന്നതായിരുന്നു ഏക മാർഗം.

കമ്പി ഇടുന്നത് പല്ലിന്റെ നിര കൃത്യമാക്കാന്‍ ഏറെ സഹായകരമെങ്കിലും ഇതിന്റെ പല വശങ്ങളും കൃത്യമായി അറിയാത്തവരാണ് പലരും. പല്ലുകള്‍ മുന്നോട്ട് ഉന്തി നില്‍ക്കുക, പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാകുക എന്നിവയ്ക്കാണ് സാധാരണയായി പല്ലില്‍ കമ്പിയിടുന്നത്. 12 വയസാണ് കമ്പി ഇടാനുള്ള കുറഞ്ഞ പ്രായം. എന്നാല്‍, പ്രശ്‌നത്തിന്റെ ആക്കമനുസരിച്ച്‌ ഇതില്‍ മാറ്റം വരാം. കുട്ടികളില്‍ ഇടുന്ന കമ്പി എളുപ്പത്തില്‍ ഊരിമാറ്റാവുന്ന തരത്തിലുള്ളതാണ്.

ചിലരില്‍ ഡന്റല്‍ ക്ലിപ്പ് ഇടാനായി പല്ലുകള്‍ എടുത്ത് കളയേണ്ടതായും വരും. കമ്പി ഒഴിവാക്കിയുള്ള ക്ലിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്. പല്ലിന്റെ മുന്‍ഭാഗത്ത് ഒട്ടിച്ച്‌ വെക്കാവുന്ന തരത്തിലുള്ള ഫിക്‌സഡ് ക്ലിപ്പുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.

പല്ലുകളില്‍ വെക്കുന്ന ബ്രാക്കറ്റുകളും, കമ്പികള്‍, ഇലാസ്റ്റിക്ക് എന്നിവ പല്ലിലും ചുറ്റുമുള്ള എല്ലുകളിലും മറ്റും കൃത്യമായ അളവില്‍ മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് പല്ലുകള്‍ ഒരേ നിരയിലാകുന്നത്. പുതിയ രീതിയിലുള്ള കമ്പികള്‍ ഉപയോഗിച്ചാല്‍ വളരെ വേഗം പല്ലുകള്‍ നിരപ്പാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍, ഇവ ചെലവേറിയതാണെന്നും പറയുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News