Dailyhunt
നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: കണ്ണൂരിലെ സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: കണ്ണൂരിലെ സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

Kerala OnlineNews 2 weeks ago

ണ്ണൂർ: മെയ് 4-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാന വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ കർശനമാക്കി.

ചാലയിലെ ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി വിലയിരുത്തി.

ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ ഐ.എ.എസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ്, കണ്ണൂർ സിറ്റി അഡീഷണല്‍ എസ്.പി ചന്ദ്രൻ എ.പി, തലശ്ശേരി എഎസ്.പി ഡോ. നന്ദഗോപൻ എം ഐ.പി.എസ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. സിബി കെ.എ.എസ്, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ജോണ്‍ എ.വി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News