Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നൂതനമായ എഐ ഗാഡ്ജറ്റ് പ്രഖ്യാപിച്ച്‌ മെറ്റ

നൂതനമായ എഐ ഗാഡ്ജറ്റ് പ്രഖ്യാപിച്ച്‌ മെറ്റ

സാങ്കേതികലോകത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് നൂതനമായ എഐ ഗാഡ്ജറ്റ് പ്രഖ്യാപിച്ച്‌ മെറ്റ. രണ്ട് ഇഞ്ച് ടച്ച്‌ സ്ക്രീനും അതിവേഗ 5ജി കണക്ടിവിറ്റിയുമുള്ള കുഞ്ഞൻ ഉപകരണത്തിന് 'മ്യൂസ് ചാം' എന്നാണ് പേരിട്ടിരിക്കുന്നത്.

സാധാരണ വയർലെസ് ഇയർബഡ് കേസുകളേക്കാള്‍ വലുപ്പം കുറഞ്ഞ ഈ ഉപകരണത്തിന്റെ വില വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ വർഷം ഡിസംബറോടെ ഗാഡ്ജറ്റ് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒപ്പണ്‍ എഐ സ്വന്തം എഐ ഗാഡ്ജറ്റ് പുറത്തിറക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് മെറ്റയുടെ ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പരമ്പരാഗത എഐ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, ഉപയോക്താക്കള്‍ക്ക് വേണ്ടി കാര്യങ്ങള്‍ സ്വന്തമായി ചെയ്തുതീർക്കാൻ ശേഷിയുള്ള 'ഏജന്റിക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്' സംവിധാനമായാണ് മ്യൂസിനെ മെറ്റ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും താല്‍പ്പര്യങ്ങളും ഓർമ്മവെക്കാനും, അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും, ബ്രൗസർ വഴി ഫോമുകള്‍ പൂരിപ്പിക്കാനും, യാത്രകള്‍ പ്ലാൻ ചെയ്യാനും ഈ ഗാഡ്ജറ്റിന് സാധിക്കും. ഉപയോക്താവിന്റെ നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ തന്നെ പശ്ചാത്തലത്തില്‍ പ്രവർത്തിച്ച്‌ ദൈർഘ്യമേറിയ ജോലികള്‍ പൂർത്തിയാക്കാൻ ഇതിന്റെ സ്വാഭാവിക ചാറ്റ് ഇന്റർഫേസിന് കഴിയും.

ഉപയോക്താക്കളുടെ ഡിജിറ്റല്‍ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നല്‍കിക്കൊണ്ടാണ് മെറ്റ ഇത് വികസിപ്പിച്ചിരിക്കുന്നത്. ഓരോ ആളുടെയും വിവരങ്ങള്‍ ക്ലൗഡിലെ പ്രത്യേകം വെർച്വല്‍ കമ്പ്യൂട്ടറുകളിലാണ് സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുനല്‍കുന്ന കമ്പനി, ഭാവിയില്‍ പൂർണ്ണമായ എൻക്രിപ്ഷൻ സംവിധാനവും നടപ്പിലാക്കും. പ്രധാനപ്പെട്ട ഇമെയിലുകള്‍ അയക്കുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ നേരിട്ടുള്ള അനുമതി തേടിയ ശേഷമേ മ്യൂസ് ആ നടപടികളിലേക്ക് കടക്കൂ എന്നത് ഇതിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News