Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാന്‍ ദേശീയ ദിനാഘോഷം: 344 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയച്ചു

ഒമാന്‍ ദേശീയ ദിനാഘോഷം: 344 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയച്ചു

ഒമാന്‍ സുല്‍ത്താനേറ്റിന്റെ 56-ാം ദേശീയ ദിനത്തോടനുബന്ധിച്ച്‌ 344 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് അനുവദിച്ചു.

തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് മാനുഷിക പരിഗണനയുടെ ഭാഗമായി ഈ സുപ്രധാന തീരുമാനമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി (ഒഎന്‍എ) വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു

ദേശീയ ദിനത്തോടനുബന്ധിച്ച്‌ രാജ്യത്ത് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഉത്തരവ് വരുന്നത്. നവംബര്‍ 25 ബുധന്‍, നവംബര്‍ 26 വ്യാഴം ദിവസങ്ങളിലാണ് ഔദ്യോഗിക അവധി. വെള്ളി, ശനി വാരാന്ത്യ അവധികള്‍ കൂടി ചേരുന്നതോടെ നവംബര്‍ 28 വരെ തുടര്‍ച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും. നവംബര്‍ 29 ഞായറാഴ്ച ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News