Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷൻ തൂഫാൻ ; പയ്യന്നൂരില്‍ ജ്യോത്സനെ കഞ്ചാവുമായി പിടികൂടി

ഓപ്പറേഷൻ തൂഫാൻ ; പയ്യന്നൂരില്‍ ജ്യോത്സനെ കഞ്ചാവുമായി പിടികൂടി

യ്യന്നൂർ: പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കഞ്ചാവ് പോലീസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി ശ്രീനാഥ് പി (40, വടശ്ശേരി, കാങ്കോല്‍) എന്നയാള്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

ബുധനാഴ്ച (03/06/2026) വൈകുന്നേരം പയ്യന്നൂർ സബ് ഇൻസ്പെക്ടർ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് (DANSAF) ടീമും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് സംഘം മഹസ്സർ തയ്യാറാക്കി ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ NDPS നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പയ്യന്നൂർ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധനാ സംഘത്തില്‍ എസ്‌.സി.പി.ഒ അബ്ദുല്‍ ജബ്ബാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News