ഫ്രിഡ്ജില്ലാത്ത സാഹചര്യത്തിലോ അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വെക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കോ പച്ചമുളക് ദീർഘകാലം ഫ്രഷായി സൂക്ഷിക്കാൻ ചില എളുപ്പവഴികളുണ്ട്.
പച്ചമുളക് പത്രക്കടലാസിലോ അല്ലെങ്കില്‍ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞ് വായു കടക്കാത്ത ഒരു കണ്ടെയ്നറിലോ കവറിലോ സൂക്ഷിക്കാം.
പച്ചമുളകിന്റെ തണ്ടുകള്‍ അല്ലെങ്കില്‍ കാമ്പുകള്‍ കളഞ്ഞ് സൂക്ഷിച്ചാല്‍ അത് കൂടുതല്‍ കാലം നിലനില്‍ക്കും.
മുളക് കഴുകിയ ശേഷം നന്നായി തുടച്ച് ഉണക്കുക. ഒരു തുള്ളി വെള്ളം പോലും മുളകില്‍ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം.
ഒരു കണ്ടെയ്നറില്‍ കൂടുതല്‍ പച്ചമുളകുകള്‍ കുത്തിനിറച്ച് വെക്കരുത്. ഇത് അവ പെട്ടെന്ന് കേടാകാൻ കാരണമാകും.
പച്ചമുളക് സൂക്ഷിച്ചുവെച്ച കണ്ടെയ്നർ ആഴ്ചയിലൊരിക്കലെങ്കിലും തുറന്ന് പരിശോധിച്ച് കേടായ മുളകുകള്‍ നീക്കം ചെയ്യുക.
പച്ചമുളകിന്റെ ഞെട്ട് കളഞ്ഞ ശേഷം അവ ഒരു പാത്രത്തിലേക്കിടുക. അതിലേക്ക് അല്പം മഞ്ഞള്‍പ്പൊടി വിതറി നന്നായി കുലുക്കി യോജിപ്പിക്കുക. മഞ്ഞളിന് ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാല്‍ മുളക് പെട്ടെന്ന് ചീഞ്ഞുപോകുന്നത് തടയാൻ ഇത് സഹായിക്കും.
പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം വായു സഞ്ചാരമുള്ള കോട്ടണ്‍ തുണി സഞ്ചിയിലോ നെറ്റ് ബാഗിലോ പച്ചമുളക് സൂക്ഷിക്കുക. ഇത് ഈർപ്പം കെട്ടിനില്‍ക്കുന്നത് തടയുകയും മുളക് കൂടുതല്‍ ദിവസം ഫ്രഷായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും
മുളകിന്റെ ഞെട്ട് നീക്കം ചെയ്ത ശേഷം കൈകളില്‍ അല്പം വെളിച്ചെണ്ണ തടവി മുളകുകളില്‍ ചെറുതായി പുരട്ടുക. ഇത് മുളകിന്റെ തൊലി വായുവുമായി സമ്പർക്കം പുലർത്തുന്നത് കുറയ്ക്കുകയും ഈർപ്പം നഷ്ടപ്പെട്ട് വാടിപ്പോകാതെ സംരക്ഷിക്കുകയും ചെയ്യും.

