Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ ഡ്രോണ്‍ പതിച്ചത് മനഃപൂര്‍വമല്ലെന്ന് മുന്‍ സംയുക്ത സൈനിക മേധാവി

പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ ഡ്രോണ്‍ പതിച്ചത് മനഃപൂര്‍വമല്ലെന്ന് മുന്‍ സംയുക്ത സൈനിക മേധാവി

Kerala OnlineNews 2 weeks ago

പ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ ഡ്രോണ്‍ പതിച്ചത് മനഃപൂര്‍വമല്ലെന്ന് മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍.

പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് അയച്ച ആയുധങ്ങളിലൊന്ന് കിരാന കുന്നിനു മുകളില്‍ പൊട്ടിത്തെറിച്ചത് ആണെന്ന് അനില്‍ ചൗഹാന്‍ വ്യക്തമാക്കി. ജയിഷെ മുഹമ്മദ് ആസ്ഥാനം തകര്‍ക്കണം എന്നത് നരേന്ദ്ര മോദിയുടെ നിര്‍ദേശം ആയിരുന്നു എന്നും ജനറല്‍ അനില്‍ ചൗഹാന്‍ വെളിപ്പെടുത്തി

സാര്‍ഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാര്‍ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോണ്‍ സംവിധാനങ്ങള്‍ അയച്ചിരുന്നു. ആകാശത്ത് ദീര്‍ഘസമയം സഞ്ചരിച്ച്‌ ലക്ഷ്യം കണ്ടെത്താന്‍ കഴിയുന്ന ഇത്തരം സംവിധാനം, നിര്‍ദിഷ്ട ലക്ഷ്യം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒടുവില്‍ താഴേക്ക് പതിക്കും. ഇതാണ് അവിടെ വീണത്.

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനിലെ കിരാന ഹില്‍സില്‍ സ്‌ഫോടനമുണ്ടായതും തുടര്‍ന്ന് പുക ഉയര്‍ന്നതുമായ റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കിരാന ഹില്‍സ് പാകിസ്ഥാന്റെ ആണവ പദ്ധതികളുമായി ബന്ധമുള്ള അതീവ തന്ത്രപ്രധാന മേഖലയായി കണക്കാക്കപ്പെടുന്നതിനാല്‍, ഇന്ത്യ ഈ പ്രദേശത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തുകയാണ് മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News