Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലക്കാട് വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം

പാലക്കാട് വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്.

പാറക്കെട്ടില്‍ നിന്നും താഴ്ചയിലേക്ക് വീണ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിക്കൊപ്പം അപകടത്തില്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശി ഭരത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.അതേസമയം

സംസ്ഥാനത്ത് ഇന്നും മഴ തുടരും. 14 ജില്ലകളിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. മുഴുവന്‍ ജില്ലകളിലും ഒറ്റപെട്ട ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത തുടരുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്ന നിര്‍ദേശം തുടരുകയാണ്. കടല്‍ ശാന്തമാകാത്ത സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നുള്ള മത്സ്യ ബന്ധനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News