Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരമ്പരാഗത രുചിയില്‍ നാടൻ താറാവ് കുറുമ വെക്കുന്നത് എങ്ങനെയെന്ന് നോക്കാം

പരമ്പരാഗത രുചിയില്‍ നാടൻ താറാവ് കുറുമ വെക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍ താറാവ് - ഒരു കിലോഗ്രാം
സവാള - രണ്ടെണ്ണം വലുത് അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിള്‍സ്പൂണ്‍

തക്കാളി - ഒന്ന്
പച്ചമുളക് - 3
കുരുമുളക് ചതച്ചത് - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് - ഒന്ന് ചെറുത്
തേങ്ങാപ്പാല്‍ - 1 കപ്പ്‌ ഒന്നാം പാല്‍
തേങ്ങാപ്പാല്‍ - 2 കപ്പ്‌ രണ്ടാം പാല്‍
താളിക്കാൻ
പെരുംജീരകം, വറ്റല്‍ മുളക്, കടുക്, കറിവേപ്പില, എണ്ണ ആവശ്യത്തിന്
തയാറാക്കുന്ന വിധം
താറാവ് വിനാഗിരിയില്‍ കഴുകിയെടുക്കുക. (താറാവിന്റെ ഉളുമ്പ് മണം മാറും)
പ്രഷർ കുക്കറില്‍ ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി, ഒരു സവാള അരിഞ്ഞത്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളക് ചതച്ചത്, ഉപ്പ്, തേങ്ങയുടെ രണ്ടാം പാല്‍ ചേർത്ത് താറാവ് നല്ലതുപോലെ 3 വിസില്‍ വരെ വേവിച്ചെടുക്കണം.
ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ കടുക്, വറ്റല്‍മുളക്, കറിവേപ്പില, പെരിഞ്ചീരകം എന്നിവയെല്ലാം മൂപ്പിച്ച്‌ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഒരു സവോള ചേർത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ ചേർത്ത് വഴറ്റി എടുക്കാം. വേവിച്ചു വച്ചിരിക്കുന്ന താറാവ് കഷ്ണങ്ങള്‍ ചേർത്തു കൊടുക്കാം. നന്നായിട്ടു തിള വന്നാല്‍ തേങ്ങയുടെ ഒന്നാംപാല്‍ ചേർക്കാം അല്പം കുരുമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് അധികം തിളക്കാതെ ചൂടായി കഴിയുമ്പോള്‍ ഓഫ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News