Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാര്‍ലറില്‍ പോകാതെ വീട്ടില്‍ തന്നെ ചെയ്യാം മാനിക്യൂര്‍; നഖങ്ങളുടെ സൗന്ദര്യത്തിന് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പാര്‍ലറില്‍ പോകാതെ വീട്ടില്‍ തന്നെ ചെയ്യാം മാനിക്യൂര്‍; നഖങ്ങളുടെ സൗന്ദര്യത്തിന് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഭംഗിയുള്ള കൈവിരലുകള്‍ ആരെയാണ് ആകർഷിക്കാത്തത്? നഖങ്ങള്‍ സുന്ദരമാക്കി നിലനിർത്താൻ പരിചരണം ആവശ്യമാണ്. നിങ്ങളുടെ നഖങ്ങള്‍ നിരന്തരം പൊട്ടുകയോ അടർന്നുപോകുകയോ ചെയ്യുന്നുണ്ടോ?

നഖത്തിന്റെ സ്വാഭാവിക നിറം നഷ്ടമായോ? അതെ എന്നാണ് ഉത്തരമെങ്കില്‍ നഖ സംരക്ഷണത്തിനായി ഇനി ഒട്ടും താമസിക്കേണ്ട. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. മറ്റുള്ളവർ നമ്മുടെ നഖവും നോക്കി സൂപ്പർ എന്ന് പറയണ്ടേ… നഖ സംരക്ഷണത്തിന് ഇനിയും വൈകണ്ട.

നഖത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ലളിതമായ ചില പൊടികൈകളിതാ…
ബലമുള്ളതും സൗന്ദര്യമുള്ളതുമായ നഖങ്ങള്‍ക്ക് വെളിച്ചെണ്ണ ഒരു മികച്ച പോംവഴിയാണ്. വെളിച്ചെണ്ണയുടെ ഉപയോഗം നഖങ്ങളേയും പുറംതൊലിയേയും ആരോഗ്യമുള്ളതാക്കി മാറ്റിയെടുക്കും. നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധയെ നേരിടാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. നഖങ്ങളില്‍ ഇടയ്ക്കിടയ്ക്ക് വെളിച്ചെണ്ണ പുരട്ടുന്നത് ഉത്തമമാണ്.

നാരങ്ങനീര് നഖങ്ങളെ തിളക്കമുള്ളതാക്കി മാറ്റുക മാത്രമല്ല, പൊടി, മലിനീകരണം കറകള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. നാരങ്ങ വെള്ളത്തില്‍ കൈകള്‍ കുറച്ചു നേരം മുക്കിവയ്ക്കുക. അതിനുശേഷം ചെറുനാരങ്ങാനീരില്‍ കുറച്ച്‌ വിനാഗിരിയും ചൂടു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് നഖങ്ങളില്‍ ബ്രഷ് ചെയ്യുക. കുറച്ച്‌ സമയത്തിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കൈ കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.
നഖങ്ങളെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ നിരവധി ധാതുക്കള്‍ ബിയറില്‍ അടങ്ങിയിട്ടുണ്ട്. 1 ഗ്ലാസ് ചൂടാക്കിയ ഒലിവ് ഓയിലും 1 ഗ്ലാസ് ആപ്പിള്‍ വിനെഗറും ബിയറില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതത്തില്‍ നഖങ്ങള്‍ 10-15 മിനിറ്റ് മുക്കിവെക്കാം. ഏറ്റവും മികച്ച ഫലങ്ങള്‍ നേടുന്നതിന് ആഴ്ചയില്‍ രണ്ടുതവണ വീതം ഈ പ്രവൃത്തി ആവർത്തിക്കുക.

നഖത്തിന് തിളക്കം ലഭിക്കാൻ ഉരുളക്കിഴങ്ങുകള്‍ സഹായം ചെയ്യും. ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചതിന് ശേഷം നഖങ്ങളില്‍ പുരട്ടുക. നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പടെ കവർ ചെയ്യുന്ന രീതിയില്‍ പുരട്ടണം. അരമണിക്കൂറിന് ശേഷം കഴുകി കളയാം.

നഖത്തിന്റെ മഞ്ഞ നിറം ഒഴിവാക്കാൻ തൈരും ഗ്ലിസറിനും ചേർത്ത മിശ്രിതം മികച്ചതാണ്. തൈരും ഗ്ലിസറിനും ഒരുമിച്ച്‌ ചേർത്ത് നഖങ്ങളില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ ഇത് കഴുകി കളയാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News