പയ്യന്നൂർ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാത്തില്‍ വടശ്ശേരി മുക്കിലെ ടി.വി ഷീന (37) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.10 മണിക്ക് ആലപ്പടമ്പ് കിണർ മുക്ക് ട്രാൻസ്ഫോർമറിന് സമീപം ചീമേനി ഭാഗത്ത് നിന്നു മാത്തില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഷീനയുടെ സ്‌കൂട്ടറും എതിരെ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
റോഡില്‍ തെറിച്ചു വീണാണ് ഗുരുതരമായി പരിക്കേറ്റ ഷീനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ്: കെ.എ ബിജു (കെഎസ്‌ആർ സി പയ്യന്നൂർ ഡിപ്പൊ). മക്കള്‍: ടി.വി ആർദ്ര, ലക്ഷ്മി. അച്ഛൻ: എ.വി രവീന്ദ്രൻ. അമ്മ: ലളിത. സഹോദരങ്ങള്‍: വിനീത്, പ്രസൂന, ദേവാഞ്ജന.

