Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഴയങ്ങാടിയില്‍ കനത്ത മഴയില്‍ വീടിൻ്റെ മേല്‍ക്കൂര തകര്‍ന്നു വീണു: കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പഴയങ്ങാടിയില്‍ കനത്ത മഴയില്‍ വീടിൻ്റെ മേല്‍ക്കൂര തകര്‍ന്നു വീണു: കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഴയങ്ങാടി: പഴയങ്ങാടി കുളവയലില്‍ വീടിന്റെ മേല്‍കൂര തകർന്ന് വീണു അപകടം. ഈ സമയം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എഴു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.പഴയങ്ങാടി കുളവയലില്‍ മൊത്തങ്ങ ചന്ദികയുടെ വീടാണ് തകർന്നത്.

ഞായറാഴ്ച്ചരാവിലെ ഏഴുമണിയോടെയാണ് അപകടം.

മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഏഴു പയസുകാരൻ പാർത്ഥിപ് തകർന്നു വീണ മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ടു പോയി. കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വാതില്‍ തല്ലി പൊളിച്ച്‌ കുട്ടിയെ പുറത്തെടുത്തത. തുടർന്ന് മൊട്ടാ മ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാർത്ഥി പിന് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.. എന്നാല്‍ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വീടിൻ്റെ മേല്‍ക്കൂരയിലെ കഴുക്കോല്‍, ഉത്തരം, ഓടുകള്‍ എന്നിവയാണ് കനത്ത മഴയില്‍ തകർന്ന് കിടപ്പുമുറിയിലേക്ക് വീണത്. മഴ കനത്തതോടെ കണ്ണൂർ ജില്ലയില്‍ വ്യാപക നാശനഷ്‌ടമാണുണ്ടായത്. നിരവധി വീടുകള്‍ തകർന്നിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News