പേരക്ക പോഷക ഗുണത്തില്‍ മറ്റു പഴങ്ങളെക്കാളും ഏറെ മുന്നിലാണ്. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്ബുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരയ്ക്കക്കു കഴിയും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഒരു പേരയ്ക് വീതം കഴിച്ചാല്‍ മതി. പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
. കാഴ്ചശക്തിക്കു വൈറ്റമിന്‍ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാന്‍ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. കാരണം വൈറ്റമിന്‍ എയാല്‍ സമ്ബുഷ്ടമാണ് പേരയ്ക്ക. വൈറ്റമിന്‍ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാന്‍ പേരയ്ക്ക ധാരാളമായി കഴിച്ചാല്‍ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാന്‍ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.
. അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാന്‍ പേരയിലയ്ക്കു കഴിയും. പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാല്‍ അതിസാരം പെട്ടെന്നു കുറയും. ഇതോടൊപ്പമുള്ള വയറുവേദനയ്ക്കു ശമനം വരുത്തി ശോചനം നിയന്ത്രിക്കാനും പേരയിലക്കു കഴിയും.
. പേരയ്ക്കയില്‍ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്നു രക്ഷനേടാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളില്‍ നിന്നു രക്ഷനേടാം. പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, സ്കിന്‍ കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ പേരയ്ക്ക കഴിക്കാം.
. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയാന്‍ സഹായിക്കും. നേരിയ ചുവപ്പു കലര്‍ന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
. പ്രമേഹം നിയന്ത്രിക്കാന്‍ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാല്‍ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
. ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും ചര്‍മ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്ക

