Thursday, 15 Jun, 4.44 am

വാണിജ്യം
ഫറൂഖ്മഹ്മൂദ് എഫ്.എെ.എ.ബി.സി.എെ പ്രസിഡന്റ്

കൊച്ചി: എഫ്.എെ.എ.ബി.സി.എെയുടെ ചരിത്രത്തിലധ്യമായി ഇന്റർനാഷ്ണൽ റിയൽ എസ്റ്റേറ്റ് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ഏഷ്യയിലെയും ഇന്ത്യയിലെയും ആദ്യവ്യക്തി എന്ന ബഹുമതി ഫറൂഖ്മഹ്മൂദിന് സ്വന്തം. കൊച്ചി, മുംബൈ, മൈസൂർ, ഹൈദെരാബാദ് എന്നിവടങ്ങളിൽ നെറ്റ് വർക്കുള്ള ബാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമാണ് ഫാറൂഖ് മഹ്മൂദ്.

എഫ്.എെ.എ.ബി.സി.എെയെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ലോകോത്തര നിലവാരത്തിലേയ്ക്കെത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനമേറ്റ അദ്ധേഹം യു.എൻ.-സിറ്റി പ്രോസ്പെരിറ്റി ഇൻഡക്സ്(സി.പി.എെ) എല്ലാ നഗരങ്ങളിലേയ്ക്കും എത്തിക്കുവാനാണ് മുൻഗണന നൽകുന്നത്. സിറ്റി പ്രോസ്പെരിറ്റി ഇൻഡക്സിലൂടെ ഒരു നഗരത്തിന്റെ ഉത്പാദനം, സൗകര്യങ്ങൾ, ജീവിത നിലവാരം, സാമൂഹിക നീതി, പരിസ്ഥിതി എന്നിവ അളക്കുന്നു.

“നഗരങ്ങളുടെ പലവികസന മേഖലകളും തിരിച്ചറിഞ്ഞ് അധികാരികളിലേയ്ക്ക് എത്തിക്കുക എന്നതാണ് സി.പി.എെലക്ഷ്യമിടുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. ഇൗ ഇൻഡ്ക്സിലൂടെ നഗരങ്ങളെ കൂടുതൽ മനസിലാക്കാനും പ്രശ്നങ്ങൾ കണ്ടേത്താനും സഹായിക്കും.

“റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്റ്റ് നടപ്പാക്കുന്നതോടെ റിയൽഎസ്റ്റേറ്റ് മേഖലയ്ക്ക് മികച്ച നേട്ടം കൈവരിയ്ക്കാൻ സധിയ്ക്കും. ആഗോള വിപണിയേക്കാൾ മികച്ചതാണ് ഇന്ത്യൻ വിപണി റെഗുലേറ്ററിമാറ്റങ്ങൾ ആഗോള നിക്ഷേപകരെ ഇന്ത്യൻ റിയൽഎസ്റ്റേറ്റ്മാർകറ്റിൽ നിക്ഷേപിക്കാൻ ആകർഷിക്കും”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Dailyhunt
Top