Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്രിഡ്ജില്‍ ദുര്‍ഗന്ധമോ ? പരിഹാരമിതാ....

ഫ്രിഡ്ജില്‍ ദുര്‍ഗന്ധമോ ? പരിഹാരമിതാ....

വീട്ടില്‍ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ അനിവാര്യമായ ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണവസ്തുക്കള്‍ പുതുതായി നിലനിർത്തുന്നതില്‍ ഇതിന്റെ പങ്ക് വളരെ പ്രധാനമാണ്.

എന്നാല്‍, സമയം തെറ്റാതെ വൃത്തിയാക്കാത്ത പക്ഷം ഫ്രിഡ്ജിനുള്ളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുകയും ദുർഗന്ധവും ബാക്ടീരിയകളും രൂപപ്പെടുകയും ചെയ്യും. ഇത് ആരോഗ്യത്തിന് ഹാനികരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാം.

ഫ്രിഡ്ജ് വൃത്തിയാക്കാൻ ശക്തമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഭക്ഷണവുമായി സമ്പർക്കത്തില്‍ വരുമ്പോള്‍ അപകടകരമായേക്കാം. അതുകൊണ്ട് തന്നെ സുരക്ഷിതമായും പ്രകൃതിദത്തമായും വൃത്തിയാക്കുന്ന മാർഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
അതുകൊണ്ട് തന്നെ, പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച്‌ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ക്ലീനിങ് ലായനികളാണ് ഏറ്റവും ഉചിതം. തുടങ്ങിയ അടുക്കളയിലെ സാധാരണ ചേരുവകള്‍ ഉപയോഗിച്ച്‌ ഫലപ്രദമായ ക്ലീനിങ് ലായനി ഉണ്ടാക്കാനാകും. ഇവ ഫ്രിഡ്ജിലെ അഴുക്കും ദുർഗന്ധവും പൂർണ്ണമായും നീക്കം ചെയ്യുകയും, ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.

ചേരുവകള്‍

വെള്ളം- 1 കപ്പ്
വാഷിങ് ലിക്വിഡ്- ആവശ്യത്തിന്
വൈറ്റ് വിനാഗിരി- 1 കപ്പ്

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേയ്ക്ക് പാത്രങ്ങള്‍ കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഒഴിക്കാം. അതിലേയ്ക്ക് ഒരു കപ്പ് വെള്ളം കാല്‍ കപ്പ് വൈറ്റ് വിനാഗിരി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.
ഫ്രിഡ്ജിലെ സാധനങ്ങള്‍ കാലിയാക്കിയതിനു ശേഷം ഈ മിശ്രതം സ്പ്രേ ചെയ്തു കൊടുക്കാം. തുടർന്ന് കോട്ടണ്‍ തുണി ഉപയോഗിച്ച്‌ തുടയ്ക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News