Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎം കിസാൻ പദ്ധതി 5 വര്‍ഷം കൂടി തുടരും ; കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി

പിഎം കിസാൻ പദ്ധതി 5 വര്‍ഷം കൂടി തുടരും ; കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി

Kerala OnlineNews 2 weeks ago

രാജ്യത്തെ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.

2019ല്‍ ആരംഭിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ അർഹരായ കർഷക കുടുംബങ്ങള്‍ക്ക് പ്രതിവർഷം 6,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുന്ന രീതിയാണ് നിലവിലുള്ളത് . 2026-27 സാമ്പത്തിക വർഷം മുതല്‍ 2030-31 വരെ പദ്ധതി തുടരുന്നതിനായി 3.15 ലക്ഷം കോടി രൂപയുടെ വൻ സാമ്പത്തിക വിഹിതമാണ് കേന്ദ്രം അനുവദിച്ചത്.മൂന്ന് തവണകളായി ഡയറക്റ്റ് ബെനെഫിറ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെയാണ് ഈ തുക വിതരണം ചെയ്യുന്നത്.

കർഷകരുടെ കൃഷിച്ചെലവുകള്‍ നേരിടാനും വിത്ത്, വളം, മറ്റ് കാർഷിക ആവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ഥിരമായ വരുമാന സഹായം നല്‍കുന്നതിലൂടെ ചെറുകിട, നാമമാത്ര കർഷകർക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ നല്‍കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം.

പദ്ധതി ആരംഭിച്ചതിന് ശേഷം രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന സംവിധാനമായതിനാല്‍ ഇടനിലക്കാരില്ലാതെ സഹായം ലഭിക്കുന്നതാണ് പിഎം കിസാൻ പദ്ധതിയുടെ പ്രധാന സവിശേഷത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News