Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്ലസ് വണ്‍ പ്രവേശനം: ഇന്നുകൂടി അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം: ഇന്നുകൂടി അപേക്ഷിക്കാം

Kerala OnlineNews 4 months ago

കണ്ണൂർ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും.

ചൊവ്വ വരെയുള്ള കണക്ക് അനുസരിച്ച്‌ 4,32,155 പേർ അപേക്ഷിച്ചു. കുടുതല്‍ പേർ അപേക്ഷിച്ചത് മലപ്പുറം ജില്ലയിലാണ്. 79,043 എണ്ണം. കുറവ് ഇടുക്കിയിലാണ്. 11,143 അപേക്ഷകള്‍. എം ആർ എസ് സ്കൂളുകളില്‍ 1,574 അപേക്ഷ ലഭിച്ചു.

8ന് ട്രയല്‍ അലോട്ട്മെന്റും 15ന് ഒന്നാം അലോട്ട്മെന്റും നടക്കും. ട്രയലില്‍ തെറ്റ് തിരുത്താനും സ്കൂളും വിഷയവും മാറ്റാനും അവസരമുണ്ട്.മുഖ്യ അലോട്ട്മെൻ്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കും. പ്രവേശന നടപടി ആഗസ്ത് അഞ്ചിന് പൂർത്തിയാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News