Tuesday, 10 Apr, 5.10 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്‌
പോലീസ് കൊലപാതകം ; വാരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

വാരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദനത്തില്‍ ചികിത്സയിലിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് വാരപ്പുഴയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു ബിജെപി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. പൊലീസ് നടപടയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഗൃഹനാഥന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ശ്രിജിത്തുള്‍പ്പടെ പത്തുപേരെ പ്രതി ചേര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പൊലീസ് മര്‍ദനത്തില്‍ അവശനായ പ്രതി മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിതീകരിക്കുകയായിരുന്നു.

Kerala Online News
Dailyhunt
Top