Sunday, 09 Aug, 5.45 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
പ്രധാനമന്ത്രി പിഎം കിസാന്‍ പദ്ധതി; രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം. വര്‍ഷംതോറും കര്‍ഷകര്‍ക്ക് 6000 രൂപ നേരിട്ട് സഹായം നല്‍കുന്ന പദ്ധതിയാണ് പിഎം കിസാന്‍ പദ്ധതി.

2018 ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് തുക കൈമാറിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 10 കോടി കര്‍ഷകര്‍ക്കായി 90,000 കോടി രൂപ കൈമാറിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2018ല്‍ ആരംഭിച്ച പദ്ധതിയുടെ ആറാമത്തെ ഗഡുവായാണ് പണം കൈമാറിയത്. ഇടനിലക്കാരോ, കമ്മീഷന്‍ ഏജന്റുമാരോ ഇല്ലാതെ നേരിട്ടാണ് കര്‍ഷകര്‍ക്ക് പണം എത്തിച്ചുനല്‍കുന്നത്.

ഒറ്റ ക്ലിക്കിലാണ് ഇവര്‍ക്ക് പണം ലഭ്യമായത്. പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണെന്ന് കര്‍ഷകര്‍ക്കുളള വായ്പ സഹായപദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിക്കും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി തുടക്കമിട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top