Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രധാനമന്ത്രിയുടെ ചര്‍മത്തിന് രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കം ; പരിഹസിച്ച്‌ അഭിജിത്ത് ദീപ്‌കെ

പ്രധാനമന്ത്രിയുടെ ചര്‍മത്തിന് രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കം ; പരിഹസിച്ച്‌ അഭിജിത്ത് ദീപ്‌കെ

Kerala OnlineNews 3 weeks ago

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച വീഡിയോ സന്ദേശത്തെ പരിഹസിച്ച്‌ സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രിയുടെ ചര്‍മത്തിന് രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുണ്ടെന്നാണ് ദീപ്കെയുടെ പരിഹാസം.

പാര്‍ലമെന്റില്‍ പൊതു പരീക്ഷ നിയമ ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയുടെ താഴെ കമന്റ് സെക്ഷനിലൂടെ ആയിരുന്നു ദീപ്കെയുടെ പ്രതികരണം.

മഹാരാഷ്ട്രയിലെ സ്വന്തം വീട്ടില്‍ തിരികെ എത്തിയ ദീപ്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി പദവി ഒഴിഞ്ഞ് ഇന്‍ഫ്ളുവന്‍സറാകുന്നതാകും നല്ലതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മോദി പ്രധാനമന്ത്രി പദവി ഒഴിഞ്ഞാല്‍ മറ്റൊരു നേതാവിന് ആ ഉത്തരവാദിത്തം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ദീപ്കെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ദീപ്കെയുടെ പ്രതികരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News