Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയ ദുരന്തത്തിനിടെ നേപ്പാളിനെ ചേര്‍ത്തു നിര്‍ത്തി ഇന്ത്യ ; നന്ദി അറിയിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രി

പ്രളയ ദുരന്തത്തിനിടെ നേപ്പാളിനെ ചേര്‍ത്തു നിര്‍ത്തി ഇന്ത്യ ; നന്ദി അറിയിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രി

Kerala OnlineNews 2 weeks ago

പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്നതിനിടെ ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച്‌ നേപ്പാള്‍. നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാലുമാണ് ഇന്ത്യയുടെ സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചത്.

പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കിയ മാനുഷിക സഹായങ്ങള്‍ക്കും മെഡിക്കല്‍ സാമഗ്രികളുടെ വിതരണത്തിനും ഇന്ത്യന്‍ സര്‍ക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാല്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. ഈ ദുഷ്‌കരമായ വേളയില്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിന്നല്‍പ്രളയം വന്‍നാശം വിതച്ച നേപ്പാളിലേക്ക് അടിയന്തരസഹായമെത്തിക്കുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. താത്കാലിക ടെന്റുകള്‍, കമ്പിളി, ശുചിത്വ കിറ്റുകള്‍, സോളാര്‍ വിളക്കുകള്‍, മരുന്നുകള്‍ എന്നിവയടക്കം പത്ത് ടണ്‍ സാമഗ്രികള്‍ നേപ്പാളിലേക്ക് അയച്ചതായും ഇന്ത്യ നേപ്പാളിനൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി നേപ്പാളിലേക്ക് ഇന്ത്യയില്‍നിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്. ഇനി രണ്ട് വിമാനങ്ങള്‍ കൂടി അയക്കുമെന്നും വ്യോമസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News