Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രമേഹം ഉള്ളവര്‍ രാവിലെ ഇത് കഴിക്കൂ ...

പ്രമേഹം ഉള്ളവര്‍ രാവിലെ ഇത് കഴിക്കൂ ...

ആവശ്യമായ ചേരുവകള്‍

•റാഗി - 1 കപ്പ്

•തേങ്ങ ചിരവിയത് - 2 കപ്പ്

•തേങ്ങാ വെള്ളം - 1/4 കപ്പ്

•ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

•ഒരു കപ്പ് റാഗി നന്നായി കഴുകിയെടുത്ത് അരിപ്പയില്‍ വെള്ളം തോരാൻ വെക്കാം. ഒരു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം ഇത് പുട്ടു കുറ്റിയില്‍ ഇട്ട് 10 മിനിറ്റ് വേവിക്കുക. ശേഷം ഇത് ഒരു പ്ലേറ്റിലേക്ക് കുത്തിക്കൊടുക്കാം. ചെറുതായി ചൂടാറാൻ വക്കുക. ശേഷം മിക്സിയുടെ ജാറില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം റാഗി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ റാഗി മിക്സിയുടെ ജാറില്‍ നിന്ന് ഒരു ബൗളിലേക്ക് മാറ്റാം.

•പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്ക് തേങ്ങാ വെള്ളം തളിച്ച്‌ പുട്ട് നനച്ചെടുക്കുക. തേങ്ങാ വെള്ളം ഉപയോഗിക്കുമ്പോള്‍ പുട്ടിന് ടേസ്റ്റ് കൂടും. മുഷ്ടിയ്ക്കുള്ളില്‍ പിടിച്ചാല്‍ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം.

•പ്രെഷർ കുക്കറിലോ പുട്ടുചെമ്പിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയില്‍ ചില്ലിട്ട ശേഷം 2 സ്പൂണ്‍ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂണ്‍ പൊടി ഇടുക. വീണ്ടും 2 സ്പൂണ്‍ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക.

•5 മിനിറ്റ് ആവിയില്‍ വേവിച്ചാല്‍ പുട്ട് റെഡി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News