Dailyhunt
പ്രാതല്‍ ഹെല്‍ത്തിയാക്കാം

പ്രാതല്‍ ഹെല്‍ത്തിയാക്കാം

Kerala OnlineNews 3 weeks ago

ചേരുവകള്‍

റാഗിപ്പൊടി(പുട്ടുപൊടി അല്ല) - രണ്ടു കപ്പ്‌
വെള്ളം - രണ്ടു കപ്പ്‌
തേങ്ങ ചിരവിയത് - ഒരു കപ്പ്‌
യീസ്റ്റ് - അര ടീസ്പൂണ്‍

പഞ്ചസാര - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

- ഒരു ബൌളില്‍ രണ്ടു കപ്പ്‌ റാഗിപ്പൊടി എടുക്കുക

- ഇതിലേക്ക് രണ്ടു കപ്പ്‌ വെള്ളം ഒഴിച്ച്‌ നന്നായി ഇളക്കുക

- ഇതില്‍ പകുതി മാവ് ഒരു ബ്ലെൻഡർ ജാറിലേക്ക് മാറ്റുക. അതിലേക്ക് ഒരു കപ്പ്‌ തേങ്ങ ചിരവിയത്, അര ടീസ്പൂണ്‍ യീസ്റ്റ്, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേർക്കുക. നന്നായി അടിച്ചെടുക്കുക.

- അടിച്ചെടുത്ത മാവ്, നേരത്തെ ബാക്കിയുണ്ടായിരുന്ന മാവിലേക്ക് ചേർത്ത എല്ലാം കൂടെ ഒരുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേർക്കുക.

- ഈ മാവ് രണ്ടു മണിക്കൂർ നേരത്തേയ്ക്ക് പുളിക്കാൻ വയ്ക്കുക

- ശേഷം, സാധാരണ അപ്പച്ചട്ടിയില്‍ ഇട്ടു ചുഴറ്റി വേവിച്ചെടുക്കുക. രുചികരമായ ഈ അപ്പം, മുട്ടക്കറി, സ്റ്റ്യൂ മുതലായവക്കൊപ്പം കഴിക്കാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News