Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൂരി ഇനി പപ്പടം പോലെയാകില്ല

പൂരി ഇനി പപ്പടം പോലെയാകില്ല

Kerala OnlineNews 0 months ago

മാവ് കുഴക്കുമ്പോള്‍ പാല്‍ ചേർക്കാം

മാവ് കുഴക്കുമ്പോള്‍ അല്പം പാല്‍ ചേർക്കുന്നത് പൂരി കുറഞ്ഞ അളവില്‍ മാത്രം എണ്ണ വലിച്ചെടുക്കാൻ സഹായിക്കും.

ഇത് പൂരി നല്ല സോഫ്റ്റ് ആകാൻ സഹായിക്കും.

ഉപ്പിന്റെ അളവ്

മാവ് കുഴക്കുമ്പോള്‍ ഉപ്പ് നേരിട്ട് ചേർക്കുന്നതിന് പകരം വെള്ളത്തില്‍ കലക്കി ചേർക്കുക. ഇത് മാവ് ഒരുപോലെ മൃദുവാകാൻ സഹായിക്കും.

ഫ്രിഡ്ജില്‍ വെക്കുക

പൂരിക്ക് മാവ് കുഴച്ച ശേഷം 15-20 മിനിറ്റ് ഒരു അടപ്പുള്ള പാത്രത്തില്‍ ഫ്രിഡ്ജില്‍ വെക്കുക. തണുത്ത മാവ് കൊണ്ട് പൂരി ഉണ്ടാക്കുമ്പോള്‍ എണ്ണ അധികം പിടിക്കില്ല.

മാവിന്റെ അയവ്

പൂരിയുടെ മാവ് ചപ്പാത്തിയേക്കാള്‍ അല്പം കട്ടിയായി (Stiff) കുഴയ്ക്കാൻ ശ്രദ്ധിക്കുക. മാവ് അധികം അയഞ്ഞുപോയാല്‍ പൂരി ധാരാളം എണ്ണ വലിച്ചെടുക്കും.

എണ്ണയുടെ ചൂട്

പൂരി ചുടാൻ എടുക്കുന്ന എണ്ണ നന്നായി ചൂടായിരിക്കണം. ചൂട് കുറഞ്ഞ എണ്ണയില്‍ പൂരിയിട്ടാല്‍ അത് വേഗത്തില്‍ എണ്ണ കുടിക്കാൻ കാരണമാകും.

മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ എണ്ണ

പൂരി പരത്തുമ്പോള്‍ മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ ഉണങ്ങിയ പൊടി തൂവുന്നതിന് പകരം അല്പം എണ്ണ തടവി പരത്തുക. മാവ്

ടിഷ്യൂ പേപ്പർ ഉപയോഗിക്കാം

പൂരി വറുത്തെടുത്ത ഉടൻ തന്നെ ഒരു കിച്ചണ്‍ ടിഷ്യൂ പേപ്പറിലേക്ക് മാറ്റുക. ഇത് പൂരിയുടെ പുറത്തുള്ള അധിക എണ്ണ വലിച്ചെടുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News