Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പൂ'വിന്റെ ആറ്റിറ്റിയൂഡും ഗ്ലാമറുമായി വീണ്ടും കരീന

'പൂ'വിന്റെ ആറ്റിറ്റിയൂഡും ഗ്ലാമറുമായി വീണ്ടും കരീന

'കഭി ഖുഷി കഭി ഖം' എന്ന ചിത്രത്തിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രമായ 'പൂ'വിന്റെ ആറ്റിറ്റിയൂഡും ഗ്ലാമറും വീണ്ടും റീക്രിയേറ്റ് ചെയ്ത് ബോളിവുഡ് സുന്ദരി കരീന കപൂർ ഖാൻ.

മുംബൈയില്‍ നടന്ന ഐഫ പത്രസമ്മേളനത്തിലാണ് ഓള്‍-ബ്ലാക്ക് ലെതർ വസ്ത്രത്തില്‍ താരം തിളങ്ങിയത്.

ദുബായ് അധിഷ്ഠിത പ്രമുഖ ലക്ഷ്വറി ഫാഷൻ ഹൗസായ 'ക്രിസ്റ്റിന ഫിദല്‍സ്‌കയ' ഡിസൈൻ ചെയ്ത ലെതർ ജാക്കറ്റും പെൻസില്‍ സ്‌കർട്ടുമായിരുന്നു താരത്തിന്റെ വേഷം. പ്രശസ്ത സ്റ്റൈലിസ്റ്റ് ലക്ഷ്മി ലെഹർ ആണ് കരീനയെ സ്റ്റൈല്‍ ചെയ്തത്. ഡീപ്പ് വി-നെക്ക്ലൈനും സ്ട്രക്ചർഡ് ഷോള്‍ഡറുകളുമുള്ള ഫിറ്റഡ് ലെതർ ജാക്കറ്റും, ഫ്രണ്ട് സ്ലിറ്റോട് കൂടിയ ബ്ലാക്ക് പെൻസില്‍ സ്‌കർട്ടും താരത്തിന് കൂടുതല്‍ ബോള്‍ഡ് ലുക്ക് നല്‍കി.

വസ്ത്രത്തിന്റെ ഗ്ലാസ്സി ഫിനിഷിന് ഇണങ്ങുന്ന തരത്തില്‍ വളരെ മിനിമലായ ആക്‌സസറികളാണ് താരം തിരഞ്ഞെടുത്തത്. കറുത്ത പോയിന്റഡ്-ടോ പമ്പുകള്‍, ചെറിയ ഡയമണ്ട് സ്റ്റഡ് ഇയറിംഗ്‌സ്, കൂളിംഗ് ഗ്ലാസ് എന്നിവ ലുക്കിന് ഒരു റെട്രോ വിന്റേജ് വൈബ് പകർന്നു.

സോഫ്റ്റ് വേവിയായി ഒതുക്കിയിട്ട മുടിയും ന്യൂഡ് ലിപ്സ്റ്റിക്കും ചേർന്ന ലളിതമായ മേക്കപ്പ് താരത്തിന്റെ ചാരുത ഇരട്ടിയാക്കി. ട്രെൻഡുകള്‍ക്ക് പിന്നാലെ പോകാതെ, ആത്മവിശ്വാസവും ഫാഷൻ സെൻസും കൊണ്ട് ഇന്നും ബോളിവുഡിലെ ഫാഷൻ ക്വീൻ താൻ തന്നെയാണെന്ന് ഒരിയ്ക്കല്‍ കൂടി തെളിയിക്കുകയാണ് കരീന കപൂർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News