Monday, 14 Jun, 3.55 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
രാമക്ഷേത്ര ഭൂമി തട്ടിപ്പ് : വിശ്വാസികളുടെ പണം ധൂര്‍ത്തടിച്ചത് പാപമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : രാമക്ഷേത്ര ഭൂമി വാങ്ങിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയരവെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി രംഗത്ത്. വിശ്വാസികളുടെ പണം ദുര്‍വ്യയം ചെയ്യുന്നത് പാപമാണെന്ന് പ്രിയങ്ക പറഞ്ഞു.

കോടിക്കണക്കിനുവരുന്ന ജനങ്ങള്‍ ഭഗവാന്‍റെ കാല്‍ക്കല്‍ കാണിക്കയായി പണം നല്‍കിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയില്‍ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. പ്രിയങ്ക പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top