Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ടാം പാദത്തില്‍ യൂണിയൻ ബാങ്കിന് 5,537 കോടി രൂപ അറ്റാദായം

രണ്ടാം പാദത്തില്‍ യൂണിയൻ ബാങ്കിന് 5,537 കോടി രൂപ അറ്റാദായം

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 5,537 കോടി രൂപ അറ്റാദായം.

ബാങ്കിൻ്റെ അറ്റാദായം മുൻ പാദത്തിലെ 5,332 കോടി രൂപയില്‍നിന്ന് 3.84 ശതമാനം വർധിച്ചു. പലിശ വരുമാനം 28,158 കോടി രൂപയായി. ബാങ്കിൻ്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തില്‍ 12.01 ശതമാനം വളർന്ന് 24.75 ലക്ഷം കോടി രൂപയിലെത്തി. മൊത്തം വായ്‌പകള്‍ 18.53 ശതമാനം വർധിച്ച്‌ 11.56 ലക്ഷം കോടി രൂപയായപ്പോള്‍ നിക്ഷേപം 6.87 ശതമാനം ഉയർന്ന് 13.19 ലക്ഷം കോടി രൂപയായി.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്‌എംഇ) വായ്‌പകള്‍ 22.39 ശതമാനവും റീട്ടെയില്‍ വായ്‌പകള്‍ 11.24 ശതമാനവും വളർന്നു. റീട്ടെയില്‍, കാർഷികം, എംഎസ്‌എംഇ വിഭാഗങ്ങളിലെ മൊത്തം വായ്‌പാവളർച്ച 14.65 ശതമാനമാണ്. ബാങ്കിൻ്റെ മൊത്ത നിഷ്‌ക്രിയ ആസ്‌തി (ഗ്രോസ് എൻപിഎ) 2.42 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്‌തിസ്തി (നെറ്റ് എൻപിഎ) 0.42 ശതമാനമായും കുറഞ്ഞു. മൂലധന പര്യാപ്‌തതാ അനുപാതം 17.94 ശതമാനമാണ്. ആസ്തികളിലെ വരുമാനം 1.38 ശതമാനവും ഓഹരി മൂലധനത്തിലെ വരുമാനം 17.21 ശതമാനവുമാണ്. രണ്ടാം പാദത്തില്‍ യൂണിയൻ നാരി ശക്തി പദ്ധതിയിലൂടെ വനിതാ സംരംഭകരുടെ 1,995 അപേക്ഷകള്‍ക്ക് 346 കോടി രൂപയുടെ വായ്‌പ അനുവദിച്ചതായും ബാങ്ക് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News