Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റസ്റ്ററന്റുകളില്‍ ജീരകം വെക്കുന്നത് വെറുതെയല്ല; കാരണം അറിയാം

റസ്റ്ററന്റുകളില്‍ ജീരകം വെക്കുന്നത് വെറുതെയല്ല; കാരണം അറിയാം

ഭക്ഷണം കഴിച്ച്‌ ബില്ല് കൊടുക്കുന്ന സമയത്ത് കൗണ്ടറിലുള്ള ചെറിയ പാത്രങ്ങളില്‍ നിന്ന് അല്‍പ്പം പെരുംജീരകമോ ജീരകമോ എടുത്ത് വായിലിടുന്ന ശീലം നമ്മില്‍ പലർക്കുമുണ്ട്.

ഹോട്ടലുകളില്‍ ഇത് പതിവായി വെക്കാറുള്ളത് വെറുമൊരു അലങ്കാരത്തിനല്ലേ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, അതിനു പിന്നില്‍ പ്രധാനപ്പെട്ട ചില ആരോഗ്യ കാരണങ്ങളുണ്ട്. രുചികരമായ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഉടൻ ദഹനം എളുപ്പമാക്കാനും, വയറു വീർക്കുന്നതും അമിതമായി ഗ്യാസ് കയറുന്നതുപോലുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഈ ചെറിയ പെരുംജീരകം നമ്മെ ഏറെ സഹായിക്കും.

കൂടാതെ, വായിലെ ദുർഗന്ധം അകറ്റി പുതുമ നല്‍കാനും ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും പെരുംജീരകത്തിന് പ്രത്യേക കഴിവുണ്ട്. കാരണം അതിന്റെ സ്വാഭാവികമായ സുഗന്ധം മൗത്ത് ഫ്രെഷ്നറായി പ്രവർത്തിക്കുന്നു. ഭക്ഷണത്തിന് ശേഷം 1 സ്പൂണ്‍ ജീരകം അല്ലെങ്കില്‍ പെരുംജീരകം കഴിക്കാം. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ ഇട്ടു കുടിക്കാവുന്നതാണ്. അമിതമായി ഭക്ഷണം കഴിച്ചുവെന്ന് തോന്നാറുണ്ടോ എന്നാല്‍ പെരുംജീരകം ചായ പരീക്ഷിച്ചോളൂ. ഇതിലെ പ്രധാന ചേരുവകള്‍ പെരും ജീരകവും ഗ്രീൻ ടീയും മാത്രമാണ്. പെരുജീരകം ചേർത്ത ഈ ചായ കുടിച്ചാല്‍വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നു

വെള്ളം തിളപ്പിച്ചതിലേക്ക് ഗ്രീൻ ടീയും പെരുജീരകവും ചേർത്താണ് ചായ തയാറാക്കുന്നത്. കുറച്ചു സമയത്തിന് ശേഷം അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള കാർമിനേറ്റിവ്, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും ഗ്രീൻ ടീയിലെ പ്രകൃതിദത്ത മൂലകങ്ങളും വയറിലെ അസ്വസ്ഥതകള്‍ ഒരു പരിധി വരെ കുറയ്ക്കുന്നു.

(വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News