Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റസ്റ്റോറന്റിലെ വില പേടിക്കേണ്ട; കുറഞ്ഞ ചിലവില്‍ വീട്ടില്‍ ഉണ്ടാക്കാം സൂപ്പര്‍ വാനില ഫലൂഡ

റസ്റ്റോറന്റിലെ വില പേടിക്കേണ്ട; കുറഞ്ഞ ചിലവില്‍ വീട്ടില്‍ ഉണ്ടാക്കാം സൂപ്പര്‍ വാനില ഫലൂഡ

പാല്‍ - 1 വലിയ ഗ്ലാസ് (തിളപ്പിച്ചു നന്നായി തണുപ്പിച്ചത്) വാനില ഐസ്‌ക്രീം - 1 അല്ലെങ്കില്‍ 2 സ്കൂപ്പ്
കറുത്ത കസകസ് - 1 ടീസ്പൂണ്‍ (വെള്ളത്തില്‍ 10 മിനിറ്റ് കുതിർത്തത്)

സേമിയ - കാല്‍ കപ്പ് (വേവിച്ച്‌, തണുത്ത വെള്ളത്തില്‍ കഴുകി ഊറ്റിവെച്ചത്)
പഞ്ചസാര - 2 ടീസ്പൂണ്‍ (പാലില്‍ ചേർക്കാൻ)
അണ്ടിപ്പരിപ്പ്, ബദാം - കുറച്ച്‌ (ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം

ഒരു നീളമുള്ള ഗ്ലാസ് എടുത്ത് താഴെ പറയുന്ന ക്രമത്തില്‍ ഓരോന്നായി ഇടുക:
1 ഗ്ലാസിന്റെ അടിയില്‍ ആദ്യം കുതിർത്തു വെച്ചിരിക്കുന്ന കസകസ് ഇടുക.
2 അതിനു മുകളിലായി വേവിച്ചു തണുപ്പിച്ചു വെച്ചിരിക്കുന്ന സേമിയ ഇടുക.
3 പഞ്ചസാര കലക്കി നല്ലപോലെ തണുപ്പിച്ചു വെച്ചിരിക്കുന്ന പാല്‍ ഗ്ലാസിന്റെ മുക്കാല്‍ ഭാഗം വരെ ഒഴിക്കുക.
4 ഏറ്റവും മുകളിലായി വാനില ഐസ്‌ക്രീം വെക്കുക. ഇതിനു മുകളില്‍ അരിഞ്ഞു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ബദാമും തൂവുക.
നല്ല തണുപ്പോടെ കഴിക്കാം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News