Dailyhunt
രേവന്ത് റെഡ്ഡി വടി കൊടുത്ത് അടി വാങ്ങി: എം വി ജയരാജൻ

രേവന്ത് റെഡ്ഡി വടി കൊടുത്ത് അടി വാങ്ങി: എം വി ജയരാജൻ

ണ്ണൂർ :തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങിയതാന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ കണ്ണൂരില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത തരത്തില്‍ മ്ളേച്ഛവും തരംതാണതുമായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റം കേരളത്തില്‍ വന്ന് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ലെറ്റർ പാഡില്‍ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായി എഴുതുകയാണ് രേവന്ത് ചെയ്തത്.

അദ്ദേഹം അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞ ആറ് ഗ്യാരൻ്റികളില്‍ ഒന്നു പോലും നടപ്പിലാക്കിയിട്ടില്ല. പാവപെട്ട കൃഷിക്കാരുടെ വായ്പ എഴുതിതള്ളല്‍ തൊഴില്‍ദാന ദിനങ്ങള്‍ സൃഷ്ടിക്കല്‍ ഇവയൊന്നും നടപ്പിലാക്കാതെയാണ് കേരളത്തില്‍ വന്ന് ഇടതു സർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റം പറയുന്നത് കേരളത്തിലെ സ്ഥിതി അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് എം വി ജയരാ ജൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News