Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റെയ്ഡോകോയില്‍ പ്രശ്‌നമുണ്ടാക്കുന്നതയൂനിയൻ നേതാ ക്കള്‍ : 140 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുമെന്ന് ചെയര്‍മാൻ എം സുരേന്ദ്രൻ

റെയ്ഡോകോയില്‍ പ്രശ്‌നമുണ്ടാക്കുന്നതയൂനിയൻ നേതാ ക്കള്‍ : 140 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുമെന്ന് ചെയര്‍മാൻ എം സുരേന്ദ്രൻ

ണ്ണൂർ: റെയ്ഡ് കോവൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് ചെയർമാൻ എം സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെയായി140 കോടി രൂപയിലധികം സഞ്ചി ത നഷ്‌ടം സ്ഥാപനത്തിനുണ്ട്. 18 കോടി രൂപ തിരുവനന്തപുരം മുതല്‍ കാസർകോട് വരെ ഉല്‍പ്പന്നങ്ങള്‍ കൊടുത്ത വകയില്‍ പിരിഞ്ഞു കിട്ടാനുണ്ട്. ഇതു കാരണമാണ് കഴിഞ്ഞ ഓണക്കാലത്ത് ഒരു വിഭാഗം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാൻ കഴിയാതിരുന്നത് ബാങ്കുകളില്‍ നിന്നും വൻ പലിശയ്ക്ക് കടം വാങ്ങി ശമ്പളം കൊടുക്കുന്നതിനോട് മാനേജ്മെൻ്റ് യോജിക്കുന്നില്ല റെയ്ഡ് കോയില്‍ ബ്രാഞ്ചുകള്‍ അടച്ചതുകൊണ്ടു ഒരു ജീവനക്കാരനും ഇതുവരെ പുറത്തുപോകേണ്ടി വന്നിട്ടില്ല ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയതു കൊണ്ടല്ല വ്യാപാരം കുറഞ്ഞത് ജീവനക്കാർ ഫീല്‍ഡില്‍ ആത്മാർത്ഥതയോട് പ്രവർത്തിക്കാ ത്തതിനാലാണ്.

ഓഡിറ്റ് റിപ്പോർട്ടില്‍ ക്രമക്കേടുണ്ടെന്ന് പറയുമ്പോള്‍ യൂനിയനുകളുടെ തലപ്പത്തിരിക്കുന്നവരാണ് കണക്കുകള്‍ സമർപ്പിക്കുന്നതെന്ന് ഓർക്കണം. ഭരണസമിതി രാജി വെച്ചു ഒഴിയുകയാണ് യൂനിയനുകളുടെ ആവശ്യം ഞങ്ങള്‍ ഓടു നീക്കി പൊളിച്ചു വന്നവരല്ല തെരഞ്ഞെടുപ്പിലുടെ ജയിച്ചു വന്നവരാണ്. ശമ്പളം കിട്ടുകയാണോ ഭരണസമിതി പിരിച്ചു വിടുകയാണോ വേണ്ടതെന്ന് യൂനിയൻ നേതാക്കള്‍ തുറന്നു പറയണം. പുതിയ കാലത്ത് കമ്പോളത്തിലെ വെല്ലുവിളികള്‍ നേരിടാൻ തൊഴിലാളികളും സ്ഥാപനത്തോട് സഹകരിക്കണം. ഉല്‍പ്പന്നങ്ങള്‍ വിറ്റുപോയാല്‍ മാത്രമേ ലാഭം സ്ഥാപനത്തിന് ലഭിക്കുകയുള്ളു. എന്നാല്‍ മാത്രമേ ശമ്പളം കൊടുക്കാൻ കഴിയുകയുള്ളൂ. ഇതിനാണ് തൊഴിലാളികള്‍ക്ക് ഓർഡർ പിടിക്കുന്നതിന് ടാർജറ്റ് നല്‍കിയത്.

എന്നാല്‍ ഇതു നിർവഹിക്കാൻ ഭൂരിഭാഗമാളുകളും തയ്യാറായില്ല ഇത്തരം ടാർജറ്റ് പൂർത്തീകരിച്ച വയനാട്ടിലെ മൂന്ന് ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ടുണ്ട് എന്നാല്‍ ഇവരെ വാട്സ്‌ആപ്പ് ഗ്രുപ്പില്‍ നിന്നും പുറത്താക്കുകയും വിമർശിക്കുകയുമാണ് യുനിയൻ നേതാ ക്കള്‍ ചെയ്തത്. റെയ്ഡ് കോയില്‍ സി ഐ ടിയു , ഐ എൻ ടി യുസിയും രണ്ടാണെങ്കിലും ഒന്നായാണ് പ്രവർത്തിക്കുന്നത്. സിഐടിയു നേതാ ക്കളാരും റെയ്ഡ് കോവിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി ഐ ടി യു ഒരു സ്വതന്ത്ര സംഘടനയാണ്. റെയ്ഡ് കോയുടെ സ്വത്തുക്കള്‍ മൊത്തത്തില്‍ പണയത്തിലാണ് രേഖകള്‍ മുഴുവൻ കേരള ബാങ്കിലാണ് സകല സ്വത്തുകളും അവിടെയാണ് ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. ഇതിനായി ചില നോട്ടി സുകള്‍ വന്നിട്ടുണ്ട്. ഇതൊക്കെ എല്ലാ യൂനിയൻ നേതാക്കള്‍ക്കു മറിയാം. ടെൻഡർ വിളിക്കാതെ റെയ്ഡ് കോ സാധനങ്ങള്‍ വാങ്ങല്‍ നടത്തിയിട്ടില്ല. ഞങ്ങളുടെ മടിയില്‍ കനമില്ല. അതുകൊണ്ടു പേടിക്കേണ്ട കാര്യമില്ല.

അങ്ങനെ ഓഡിറ്റിങ് റിപ്പോർട്ടിലുണ്ടെങ്കില്‍ പരിശോധിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രി ഭരണസമിതി പിരിച്ചു വിട്ടു അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ നടത്തട്ടെയെന്നും അതിനെ സ്വാഗതം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തില്‍ എംഡി മിന്നൂഷ് ആർ രമേഷ്, ഡയറക്ടർമാരായബേബി റീന, അഡ്വ.വാസു തോട്ടത്തില്‍, ഒ. നാരായണൻ എന്നിവരും പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News